വിന്‍ഡീസ് പാകിസ്ഥാനെ 37 റണ്‍സിന് തോല്പിച്ചു

ജോര്‍ജ്ജ് ടൗണ്‍| WEBDUNIA|
PRO
PRO
ഗയാന: ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് പാകിസ്ഥാനെ 37 റണ്‍സിന് തോല്പിച്ചു. നിശ്ചിത ഓവറില്‍ 232 റണ്‍സ് എടുത്ത വിന്‍ഡീസിനെതിരെ പാകിസ്ഥാന്‍ 47.5 ഓവറില്‍ 195 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര 1-1-ന് സമനിലയിലായി. ആദ്യ ഏകദിനത്തില്‍ 126 റണ്‍സിന് പാകിസ്താന്‍ ജയിച്ചിരുന്നു. അര്‍ധസെഞ്ച്വറികള്‍ നേടിയ നാസിര്‍ ജംഷെദും ഉമര്‍ അക്മലും പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയെങ്കിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കാത്തത് പാകിസ്ഥാന് വിനയായി.

നാല് വിക്കറ്റെടുത്ത സുനില്‍ നരൈയ്‌നും രണ്ട് വിക്കറ്റെടുത്ത ബ്രാവോയുമാണ് വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 232 റണ്‍സായിരുന്നു എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :