സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിനോട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനിവേശമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് തന്റെ സ്റ്റാന്‍ഡിങ് മൈ ഗ്രൌണ്ട് എന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയത്.
1998ലെ പരമ്പരയില്‍ സച്ചിന്‍ ഉപയോഗിച്ച ബാറ്റിനോടാണ് ഓസ്‌ട്രേലിയയുടെ താരങ്ങള്‍ക്ക് മോഹം തോന്നിയത്. ആ ബാറ്റിന്റെ പകര്‍പ്പുകള്‍ പലരും സ്വന്തമാക്കുകയും ചെയ്തിരുന്നതായും ഹെയ്ഡന്‍ പറയുന്നു.
കായികോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബ്രിസ്‌ബേണിലെ ഒരു ഫാക്ടറിയില്‍ സച്ചിന്റെ ബാറ്റിന്റെ പ്രത്യേക പകര്‍പ്പുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നതായി ഹെയ്ഡന്‍ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.
മുംബൈ|
WEBDUNIA|
വില്‍പ്പനയിലും ഒരു സച്ചിന്‍ റെക്കോര്‍ഡ്- അടുത്ത പേജ്