'രാജ്യത്തിനുവേണ്ടി ഇനിയും ഞാന്‍ ബാറ്റ് ചെയ്യും': സച്ചിന്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
'ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും എന്റെ രാജ്യത്തിനുവേണ്ടി ഇനിയും ഞാന്‍ ബാറ്റ് ചെയ്യും. സാധാരണക്കാരുടെ മുഖത്ത് പുഞ്ചിരി വിരിയാന്‍ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും'മെന്നും സച്ചിന്‍.
പരമോന്നത ബഹുമതിയായ ഭാരതരത്‌ന ഏറ്റുവാങ്ങിയപ്പോഴായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം. രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍.
'തീര്‍ച്ചയായും എനിക്കു ലഭിച്ച എറ്റവും മഹത്തായ, വിലയേറിയ പുരസ്‌കാരം ഇതുതന്നെയാണ്. ഈ മനോഹര രാജ്യത്ത് ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ രാജ്യത്തുനിന്ന് എനിക്കു ലഭിച്ച അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും പരിഗണനയ്ക്കും ഏറെ നന്ദിയുണ്ട്'- സച്ചിന്‍ പറഞ്ഞു.
''രണ്ട് മാസം മുമ്പ് എനിക്ക് ഭാരതരത്‌ന പ്രഖ്യാപിച്ച സമയത്ത് ഞാന്‍ പറഞ്ഞ ഒരുകാര്യം ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ പുരസ്‌കാരം ഈ രാജ്യത്തെ സര്‍വഅമ്മമാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു''. - സച്ചിന്‍ ആവര്‍ത്തിച്ചു.