ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക

ധാക്ക| WEBDUNIA|
PRO
ബംഗ്ലാദേശിനെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗിസിനും 248 റണ്‍സിനും തോല്‍‌പ്പിച്ചു. ശ്രീലങ്കയുടെ ഓഫ് സ്പിന്നര്‍ ദില്‍റുവാന്‍ പെരേര ബംഗ്ലാദേശിന്റെ അഞ്ചു വിക്കറ്റാണ് കൊയ്തത്.

ആദ്യ ഇന്നിങ്ങ്സില്‍ 498 റണ്‍സിന്റെ കടവുമായി ബാറ്റ്‌ ചെയ്‌ത ബംഗ്ലദേശ്‌ നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിന്നാലെ 250 റണ്‍സിനു പുറത്താകുകയായിരുന്നു. രണ്ടാം ടെസ്റ്റ്‌ കളിക്കുന്ന പെരേര 109 റണ്‍സ്‌ വഴങ്ങിയാണ്‌ അഞ്ചു വിക്കറ്റ്‌ സ്വന്തമാക്കിയത്‌. സുരംഗ ലക്മല്‍ മൂന്നു വിക്കേറ്റ്ടുത്തു. 51.5 ഓവറില്‍ ബംഗ്ലദേശ്‌ ഓള്‍‌ഔട്ടാകുകയായിരുന്നു.

ഈ ജയത്തോടെ ബംഗ്ലദേശിനെതിരായ 15 ടെസ്റ്റില്‍ 14ലും ലങ്ക ജയിച്ചു. എട്ടു മല്‍സരങ്ങളില്‍ വിജയം ഇന്നിങ്ങ്സിനായിരുന്നു. 2000ല്‍ ടെസ്റ്റ്‌ പദവി ലഭിച്ച ശേഷം ബംഗ്ലദേശ്‌ കളിച്ച 82 ടെസ്റ്റുകളില്‍ 68-മത് തോല്‍വിയായിരുന്നു സ്കോര്‍: ബംഗ്ലദേശ്‌ 232, 250, ശ്രീലങ്ക ആറിന്‌ 730 ഡിക്ലയേര്‍ഡ്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :