ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് എടുത്തിരിക്കുന്നത്.
രോഹിത്(4), ശിഖര്‍ ധവാന്(9), റഹാന(2), റായിഡു(20) എന്നിവരാണ് ഔട്ടായത്. കോഹ്‌ലിയും ധോണിയുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 5 വിക്കറ്റ് നഷ്ടത്തിലാണ് 303 റണ്‍സെടുത്തത്.
റോസ് ടെയ്‌ലറുടെ പ്രകടനമാണ് ന്യൂസീലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. നാല് ഫോറുംഒരു സിക്‌സറുമെടുത്ത് 102 റണ്‍സിനാണ് ടെയ്‌ലര്‍ പുറത്തായത്. കെ.എസ് വില്യം 88, നിഷാം 34, മക്കെല്ലം 23 എന്നിങ്ങനെ റണ്‍സുകള്‍ നേടി.
ഇന്ത്യക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ടും ഭൂവനേശ്വര്‍ കുമാര്‍, വിരാട് കോഹ് ലി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.