യുവരാജ് വീണ്ടും മിന്നിത്തിളങ്ങും: ഗംഭീര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ട്വന്‍റി20 ലോകകപ്പ് ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ തുടരുകയാണ്. സൌരവ് ഗാംഗുലി തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ ചൂടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ടീമിലെ പ്രമുഖനായ ഗൌതം ഗംഭീര്‍ യുവരാജിന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തു. യുവരാജിന് എല്ലാ ആശംസകളും നേര്‍ന്ന ഗംഭീര്‍, അദ്ദേഹം പഴയതിലും കരുത്തോടെ മിന്നിത്തിളങ്ങുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

“അസുഖം ഭേദമായി യുവരാജ് മടങ്ങിവന്നിരിക്കുകയാണ്. അദ്ദേഹം കൂടുതല്‍ കരുത്തനായി മാറുമെന്നും കഴിഞ്ഞ ലോകകപ്പിലേതുപോലെ ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഭംഗിയായി കളിക്കുമെന്നുമാണ് പ്രതീക്ഷ. വരാന്‍ പോകുന്നത് ഏറെ പ്രാധാന്യമുള്ള പരമ്പരയാണ്, യുവരാജ് ഏറ്റവും പ്രാധാന്യമുള്ള താരവും” - ഗൌതം ഗംഭീര്‍ പറഞ്ഞു.

“ടീമില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ യുവരാജ് ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഭാവിയിലും അദ്ദേഹത്തില്‍ നിന്ന് അതുതന്നെ പ്രതീക്ഷിക്കാം” - ഗംഭീര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :