മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ധവാന്‍ പുറത്ത്

മൊഹാലി: | WEBDUNIA|
PRO
PRO
മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വേഗമേറിയ അരങ്ങേറ്റ സെഞ്ച്വറി കൊണ്ട് ചരിത്രമെഴുതിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. നാലാംദിനം രണ്ടു റണ്‍ മാത്രം ചേര്‍ത്താണ് നാലാം ദിവസത്തെ പതിനൊന്നാം പന്തില്‍ പുറത്തായത്. 187 റണ്‍സെടുത്ത ധവാനെ നാലാം ദിനത്തെ രണ്ടാം ഓവറില്‍ ഒരു അനായാസ ക്യാച്ചിലൂടെ കോവനാണ് മടക്കിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 289 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഓസ്‌ട്രേലിയയേക്കാള്‍ 119റണ്‍സ് പിറകിലായിരുന്നു ഇന്ത്യ.

ധവാന് പിറകെ ചേതേശ്വര്‍ പൂജാര കൂടി മടങ്ങിയതോടെ മൂന്നാം ദിനം ഉണ്ടായിരുന്ന വ്യക്തമായ മേല്‍ക്കൈ ഇന്ത്യയ്ക്ക് നേരിയ തോതിലെങ്കിലും നഷ്ടമായി. ഒരു റണ്‍ മാത്രമെടുത്ത പൂജാരയെ മികച്ച ഇന്‍ സ്വിംഗറിലൂടെ പീറ്റര്‍ സിഡിലാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ചെറിയൊരു ഇന്‍സൈഡ് എഡ്ജ് ഉള്ളതുകൊണ്ട് അല്‍പം സംശയിച്ചാണ് പൂജാര ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 292 റണ്‍സിലായിരുന്നു ഇന്ത്യ.

പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ഓപ്പണര്‍ മുരളി വിജയ്‌ക്കൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ക്രീസിലുള്ളത്. ലോങ് ഓണിലൂടെ ലിയോണിനെ ബൗണ്ടറി പറത്തിയാണ് വിജയ് ഓസ്‌ട്രേലിയക്കെിരായ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :