മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 116 റണ്‍സ് എടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനക്ക് പകരം രോഹിത് ശര്‍മ സ്ഥാനം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ക്രെയ്ഗ് കീസ്വെറ്റര്‍ക്കു പകരം ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ട് ടീമിലെത്തി.
കൊച്ചി, റാഞ്ചി ഏകദിനങ്ങള്‍ വിജയിച്ച ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.
മൊഹാലിയില്‍ കൂടി ജയം ആവര്‍ത്തിച്ചാല്‍ ധോണിയ്ക്കും കൂട്ടര്‍ക്കും പരമ്പര സ്വന്തമാക്കാം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യാം. രാജ്കോട്ട് ഏകദിനത്തില്‍ വിജയിച്ച ഇംഗ്ലണ്ടിന്റെ പ്രകടനം പിന്നീട് താഴേക്ക് പോകുന്നതായാണ് കാണാന്‍ സാധിച്ചത്.