ഫോം മങ്ങി, ജഡേജ പുറത്തിരിക്കേണ്ടിവന്നേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് ഇടമുണ്ടാവില്ലെന്ന് സൂചന. കഴിഞ്ഞ ടൂര്‍ണമെന്റികളില്‍ ബാറ്റിംഗിലും ബൌളിംഗിലും നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചതാണ് ജഡേജയ്ക്ക് വിനയാകുന്നത്.

ഐ പി എല്‍ അഞ്ചാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മില്യണ്‍ ഡോളര്‍ ബോയ് ആയിരുന്നു ജഡേജ. എന്നാല്‍ അദ്ദേഹം ഏകദിന ടീമില്‍ ഇടം‌പിടിക്കണമെന്ന് ക്യാപ്റ്റന്‍ ധോണി ആഗ്രഹിക്കുന്നുണ്ട്. ടീമില്‍ നല്ലൊരു ഓള്‍ റൌണ്ടര്‍ ഇല്ലാത്തത് ജഡേജയ്ക്ക് അനുകൂലമായി ഭവിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജൂലൈ നാലിനാണ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :