സുഖോയ് വിമാനാങ്ങളില്‍ തദ്ദേശീയമായ ടയറുകള്‍ ഉപയോഗിക്കാനുള്ള പദ്ദതി പ്രകാരമാണ് എംആര്‍എഫ് ഈ മേഖലയിലേക്ക് തിരിയുന്നത്. ഇതിനാവശ്യമായ അനുമതി ബന്ധപ്പെട്ട പ്രതിരോധ കേന്ദ്രങ്ങളില്‍ നിന്ന് നേടിയെടുക്കന്‍ എംആര്‍എഫിന് സാധിച്ചു. 420 കിലോമീറ്റര്‍ വേഗതയി സഞ്ചരിച്ച് 18 ടണ്ണില്‍ കൂടുതല്‍ ഭാരം വഹിച്ചും നടത്തിയ പരിശോധനകള്‍ വിജയകരമായിരുന്നു.
ആന്ദ്രാപ്രദേശിലെ മേഥക്കിലാണ് എയ്‌റൊ മസില്‍ ടയറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം നടത്തുക. ഇതിനുശേഷം വ്യോമയാന ടയര്‍ നിര്‍മ്മാണ മേഖലയുടെ പ്രായോഗിക മേഖലയുടെ മേഖലയിലേക്ക് കടക്കാനാണ് എംആര്‍എഫിന്റെ തീരുമാനം