ധോണിയെപ്പോലെയാണ് പൊള്ളാര്‍ഡ്: ഹെയ്ന്‍‌സ്

ബ്രിഡ്ജ്‌ടൌണ്‍| WEBDUNIA|
PTI
ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വം പോലെയാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ബാര്‍ബഡോസ് ട്രൈഡെന്‍റ് നായകത്വമെന്ന് മുന്‍ വിന്‍‌ഡീസ് ക്യാപ്ടന്‍ ഡെസ്മണ്ട് ഹെയ്‌ന്‍സ്. പൊള്ളാര്‍ഡ് ഒരു പക്വതയുള്ള നായകനാണെന്ന് ഹെയ്ന്‍‌സ് നിരീക്ഷിച്ചു.

“പൊള്ളാര്‍ഡിന്‍റെ നായകത്വത്തെ പിന്തുണച്ചവരില്‍ ഒരാളാണ് ഞാന്‍. ക്രിക്കറ്റിനെ മനസിലാക്കിയ കളിക്കാരനാണ് പൊള്ളാര്‍ഡ്. ഇപ്പോള്‍ പൊള്ളാര്‍ഡിനൊപ്പം കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇന്ത്യന്‍ ക്യാപ്ടന്‍ ധോണിയെ പലപ്പോഴും അനുസ്മരിപ്പിക്കുന്നു പൊള്ളാര്‍ഡ്” - കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ബാര്‍ബഡോസ് ട്രൈഡന്‍റിന്‍റെ കോച്ചാണ് ഹെയ്ന്‍സ്.

ഇതൊരു വലിയ ഉപമയാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഏത് സാഹചര്യത്തെയും സമചിത്തതയോടെ സമീപിക്കാനുള്ള പൊള്ളാര്‍ഡിന്‍റെ കഴിവ് ധോണിക്ക് തുല്യമാണെന്നുമാണ് ഹെയ്ന്‍സ് വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :