ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് ഗുരു സന്തോഷ് ലാല്‍ അന്തരിച്ചു

റാഞ്ചി| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഹെലികോപ്റ്റര്‍ ഷോട്ട് പഠിപ്പിച്ച സുഹൃത്ത് സന്തോഷ് ലാല്‍ അന്തരിച്ചു. പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടായ തകരാറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ലാല്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

ധോണിയുടെ അടുത്ത സുഹൃത്തായ സന്തോഷ് ലാല്‍ ജാര്‍ഖണ്ഡ് മുന്‍ ര‍ഞ്ജിതാരവും കൂടിയായിരുന്നു. കൂടാതെ സന്തോഷ് ലാല്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. കൈക്കുഴയുടെ മാന്ത്രികമായ വേഗത്തില്‍ ചാട്ടവാര്‍ പോലെ ബാറ്റ് വീശി പന്തിനെ ബൌണ്ടറി പായിക്കുന്ന ഹെലികോപ്റ്റര്‍ ഷോട്ട് ധോണിയാണ് ക്രിക്കറ്റ് ലോകത്ത് പ്രയോഗിക്കുന്നത്.

ഇപ്പോള്‍ അമേരിക്കയിലുള്ള ധോണി ലാലിന്റെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ചു. ഹെലികോപ്റ്റ‌‌ര്‍ ഷോട്ടില്‍ തന്റെ ഗുരുവാണ് ലാലെന്ന് ധോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :