ത്രിരാഷ്ട്ര കപ്പ് ഇന്ത്യയ്ക്ക്: ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍| WEBDUNIA|
PTI
PTI
ത്രിരാഷ്ട്ര ക്രിക്കറ്റ് കപ്പ് ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കപ്പ് നേടി. അവസാന ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നടത്തിയ വെടിക്കെട്ടാണ് അപ്രാപ്യമെന്ന് തോന്നിച്ച വിജയം ഇന്ത്യ സ്വന്തമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 202 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യമാ‍ണ് ഇന്ത്യക്ക് മുമ്പില്‍ വച്ചത്.

എന്നാല്‍ രെങ്കണ്ണ ഹെരാത്ത എന്ന ശ്രീലങ്കയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ നാല് നിര്‍ണ്ണായക വിക്കറ്റുകളാണ് പിഴുത്തത്. രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരായിരുന്നു ഹെരാത്തയുടെ ബൗളിംഗിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ ഗ്യാലറിയിലേക്ക് മടങ്ങിയത്.

58 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. റെയ്‌ന 32(27), കാര്‍ത്തിക് 23(37), ധോണി 45(52), ശിഖര്‍ ധവാന്‍ 16(35) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. 49.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഹെരാത്ത് 20 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റുകള്‍ നേടിയത്. ഷമിന്ദ എരംഗ രണ്ടു വിക്കറ്റും, ലക്മല്‍, മാത്യൂസ്, മലിംഗ, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അവസാന ഓവറില്‍ നായകന്‍ ധോണി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചത്. അവസാന ഓവറില്‍ വേണ്ടിയിരുന്ന 15 റണ്‍സ് രണ്ട് സിക്സറിന്‍റെ ഒരു ഫോറിന്‍റെയും പിന്‍ബലത്തില്‍ രണ്ട് പന്ത് അവശേഷിക്കെ ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലും ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :