ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ മുറവിളി ഉയരുന്നതിനിടെ ധോണിയെ പരുക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി.
ഏഷ്യാകപ്പില്‍ വിരാട് കോഹ്ലിയാണ് ടീമിനെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ധോണിക്ക് പരുക്കേറ്റത്.
പത്തുദിവസത്തെ വിശ്രമമാണ് ധോണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശത്ത് തുടരെയുള്ള മോശം പ്രകടനങ്ങളെത്തുടര്‍ന്ന് ധോണിയെ മാറ്റിനിര്‍ത്തിയതായും അഭ്യൂഹങ്ങള്‍ ചില മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.
ധോണിക്ക് പകരം ദിനേഷ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി ബംഗ്ലാദേശിലാണ് ഏഷ്യാകപ്പ് നടക്കുന്നത്.