ധോണിക്ക് മുന്‍ നായകന്‍ ഗാംഗുലിയുടെ പ്രശംസ

കൊല്‍ക്കത്ത| WEBDUNIA|
PRO
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ധോണിയുടേത് മോശം പ്രകടനമായിരുന്നെന്നും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെ വിജയിച്ച് മികച്ച മടങ്ങിവരവ് നടത്തുകയും ചെയ്തതെന്നും മുന്‍ ഇന്ത്യന്‍ താരം ഗാംഗുലി.

ഇന്ത്യന്‍ ക്രിക്കറ്റിന് പല കാലങ്ങളില്‍ പല നായകന്‍മാരുണ്ടായിട്ടുണ്ട്. ഇവരൊക്കെ ടീം ഇന്ത്യയെ മുന്നോട്ടുനയിച്ചുവെന്നും ധോണിയുടെ റെക്കോര്‍ഡ് ഏറെ പ്രശംസനീയമാണ്. 22 ടെസ്റ്റ് വിജയങ്ങള്‍ എന്നത് ചെറിയ നേട്ടമല്ലെന്നും ഗാംഗുലി പറഞ്ഞു.

പക്ഷേ സ്വന്തം നാട്ടിലെ വിജയങ്ങളുടെ കണക്കുമാത്രമാകരുത് നായകനെ വിലയിരുത്തുമ്പോള്‍ പരിഗണിക്കേണ്ടതെന്നും ഗാംഗുലി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :