ത്രിരാഷ്‌ട്ര ഏകദിനം: ശ്രീലങ്കയ്ക്ക് ആദ്യ ജയം

സിഡ്‌നി| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (16:38 IST)
ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്ക്ക് ആദ്യ ജയം. ക്ലാര്‍ക്കിന്റെ അഭാവത്തില്‍ പോണ്ടിംഗ് നയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെതിരെ 8 വിക്കറ്റിന്റെ വ്യക്തമായ ആധിപത്യത്തിലാണ് വിജയം നേടിയത്. മഴ കാരണം തടസപ്പെട്ട കളി 41 ഓവറായി ചുരുക്കിയിരുന്നു. എന്നാല്‍ ആദ്യം ബാറ്റുചെയ്ത ഓസീസിനുണ്ടായ ബാറ്റിംഗ് തകര്‍ച്ച ശ്രീലങ്കയ്ക്ക് ഗുണമായി. കൃത്യതയോടെ ബൌളിംഗ് ചെയ്യുകയും മികച്ച് ഫീല്‍ഡിംഗ് കാഴ്‌ച വയ്ക്കുകയും ചെയ്ത ശ്രീലങ്ക ഓസീസ് ബാസ്റ്റ്മാന്മാരെ വലയ്ക്കുന്ന കാഴ്‌ചയാണ് കണ്ടത്.

ഓസീസിന് വേണ്ടി 58 റണ്‍സെടുത്ത ഡേവിഡ് ഹസി മാത്രമാണ് തിളങ്ങിയത്. 41 ഓവറില്‍ 158 എന്ന് നിര്‍ണയിക്കപ്പെട്ട ഓസീസിന്റെ സ്കോര്‍ മറികടക്കാന്‍ ശ്രീലങ്കയ്ക്ക് 24.1 ഓവര്‍ മാത്രമേ എടുത്തുള്ളൂ. ജയവര്‍ദ്ധനെ 61, ദില്‍‌ഷന്‍ 45, സംഗക്കാര 30 എന്നിവര്‍ ശ്രീലങ്ക നിരയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചു. 2 വിക്കറ്റെടുക്കുകയും രണ്ട് റണ്ണൌട്ടിന് വഴിവയ്ക്കുകയും ചെയ്ത ശ്രീലങ്കയുടെ പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :