ജൊഹന്നാസ്ബര്‍ഗ്|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (16:09 IST)
ഏകദിനപരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. സംഗക്കാരെയുടെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 312 റണ്‍സ് എടുത്തു. ഒരു പന്തുബാക്കി നില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി സംഗക്കാര 102 റണ്‍സ് എടുത്തു.
അവസാന മത്സരം ശ്രീലങ്ക ജയിച്ചെങ്കിലും പരമ്പര 3-2ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.