ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്റെ നായകന്‍

കൊളംബോ| WEBDUNIA|
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി മഹേല ജയവര്‍ധനെയെ വീണ്ടും നിയമിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ജയവര്‍ധനെയാണ് ശ്രീലങ്കന്‍ ടീമിനെ നയിക്കുക.

തിലകരത്നെ ദി‌ല്‍ഷന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജയവര്‍ധനെയെ നായകനായി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ പരാജയത്തെത്തുടര്‍ന്ന് ആണ് ദില്‍‌ഷന്‍ നായകസ്ഥാനം ഒഴിഞ്ഞത്.

ദില്‍‌ഷന്‍ നായകനായ പതിനൊന്ന് ടെസ്റ്റുകളില്‍ ഒരു ജയം മാത്രമാണ് ശ്രീലങ്കയ്ക്ക് സ്വന്തമാക്കാനായത്. ദില്‍‌ഷന്‍ 21 ഏകദിന മത്സരങ്ങളിലാണ് ശ്രീലങ്കയെ നയിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ശ്രീലങ്ക പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :