ഓസീസ് മൂന്ന് വിക്കറ്റിന് 335

അഡ്‌ലെയ്‌ഡ്| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (16:39 IST)
ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച നിലയില്‍. ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സ് എന്ന നിലയിലാണ്. പോണ്ടിംഗ് (137), ക്ലാര്‍ക്ക് (140) എന്നിവരാണ് ക്രീസില്‍

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കോവന്‍ (30) ‍, വാര്‍ണര്‍ (8), മാര്‍ഷ് (3) എന്നിങ്ങനെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍‌മാര്‍ പുറത്തായി. എന്നാല്‍ പിന്നീട് പോണ്ടിംഗും ക്ലാര്‍ക്കും ചേര്‍ന്ന് ഓസ്ട്രേലിയയെ കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 251 റണ്‍സ് ആണ് നേടിയത്.

കോവനെയും മാര്‍ഷിനെയും അശ്വിന്‍ പുറത്താക്കിയപ്പോള്‍ വാര്‍ണറെ സഹീര്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :