ടെസ്റ്റ് റാങ്കിങ്ങ്: ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ ഇരുപതിലെ ഏക ഇന്ത്യക്കാരന്‍ പൂജാര
ദുബായ്|
WEBDUNIA|
PTI
PTI
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങ് ലിസ്റ്റ് പുറത്ത് വിട്ടു. റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ ഇരുപതിലെ ഏക ഇന്ത്യക്കാരന്‍ ചേതേശ്വര്‍ പൂജാര മാത്രമാണ്. ചേതേശ്വര്‍ പൂജാര പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. 777 പോയിന്‍റാണ് പൂജാരക്കുളളത്
ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. 903 പോയിന്‍റാണ് ഹാഷിം ആംലക്കുളളത്. രണ്ടും മൂന്നും സ്ഥാനത്ത് വെസ്റ്റിന്‍ഡീസിന്റെ ശിവനാരായണ ചന്ദര്‍പോളും ദക്ഷിണാഫ്രിക്കയുടെ ഏബി ഡിവില്ലേഴ്‌സുമാണ്.
ബൗളിങ്ങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ ആശ്വിന്‍ എട്ടാം സ്ഥാനത്തും പ്രഖ്യാന്‍ ഓജ പത്താം സ്ഥാനത്തുമാണ്. സഹീര്‍ഖാന്‍ 17 സ്ഥാനത്തുമുണ്ട്. ഓജ ആദ്യമായിട്ടാണ് പത്താം സ്ഥാനത്തെത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡയ്ല്‍ സ്റ്റയിനാണ് ബൗളിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം.
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങ് ലിസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്.