സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നം: രാഹുല്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സംസ്ഥാന കോണ്‍ഗ്രസ്സിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാഹുല്‍ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തി. എഐസിസി സെക്രട്ടറി വിഡി സതീശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ മുകുള്‍ വാസ്‌നിക്ക് നിലവിലെ സംഘടന പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് കൈമാറി. കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലെ സംഘടന വിഷയങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടുമെന്നാണ് സൂചന.