ചെന്നൈ തന്നെ സൂപ്പര്‍ കിംഗ്സ്!

ചെന്നൈ: | WEBDUNIA|
PRO
PRO
ചെപ്പോക്കില്‍ കളംനിറഞ്ഞ ഷെയ്ന്‍ വാട്സന്‍െറ ഉജ്ജ്വലസെഞ്ച്വറിയില്‍ തകര്‍ത്താടിയ ചെന്നൈ സൂപ്പര്‍ kimgന് ഗംഭീരവിജയം. ഇതോടെ ഏഴു പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ അഞ്ചു വിക്കറ്റിന് ജയം കൈപ്പിടിയിലൊതുക്കിയത്. 61 പന്തില്‍ ആറു വീതം ഫോറും സിക്സും പായിച്ച് 101 റണ്‍സെടുത്ത വാട്സന്‍ ആറാം ട്വന്റി ട്വന്റിയിലെ ആദ്യ സെഞ്ച്വറിക്കുടമയായ മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍സ് 185 റണ്‍സെടുത്തത്.

വാട്സന് നാട്ടുകാരനായ മൈക് ഹസിയിലൂടെ (51 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 88) മറുപടി നല്‍കിയ ചെന്നൈ ഒരു പന്തു ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുരളി വിജയ് (മൂന്ന്) മടങ്ങിയശേഷം രണ്ടാം വിക്കറ്റില്‍ ഹസിയും സുരേഷ് റെയ്നയും ആതിഥേയരുടെ രക്ഷക്കെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരിക്കേ വാട്സനെ സിക്സറിന് പറത്തി ഡ്വെന്‍ ബ്രാവോ ചെന്നൈയെ ലക്ഷ്യത്തിലെത്തിച്ചു. ധോണി 16 പന്തില്‍ 21 റണ്‍സെടുത്തു. ഹസിയാണ് മാന്‍ ഓഫ് ദി മാച്‍.

മോഹിത് ശര്‍മയുടെ ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയാണ് വാട്സന്‍ വെടിക്കെട്ടിന് തുടക്കമിട്ടത്. മോഹിതിന്‍െറ രണ്ടാം ഓവറില്‍ സിക്സും ഫോറുമടക്കം വാട്സന്‍ 14 റണ്‍സ് വാരി. മറുവശത്ത് സിംഗിളുകളെടുത്ത് രഹാനെ ഓസീസ് താരത്തിന് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ക്രിസ് മോറിസിന്‍െറ ആദ്യ ഓവറില്‍ ഫോറിലൂടെ തുടങ്ങിയ വാട്സന്‍ നാലാം പന്തില്‍ സ്ക്വയര്‍ ലെഗിലൂടെ സിക്സ് പറത്തി. 16 റണ്‍സ് പിറന്ന ഈ ഓവറിന് സമാനമായിരുന്നു രവീന്ദ്ര ജദേജയുടെ തുടക്കവും. ഫോറും ഡീപ് സ്ക്വയര്‍ ലെഗിലൂടെ സിക്സും പറന്ന ആ ഓവറിലും റോയല്‍സിന്‍െറ അക്കൗണ്ടില്‍ 16 റണ്‍സെത്തി. 34 പന്തില്‍ 50 കടന്ന ഇന്നിങ്സില്‍ വാട്സന്‍ അര്‍ധശതകം തികച്ചത് 29 പന്തില്‍.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഏഴ് ഓവറില്‍ 71 റണ്‍സ് ചേര്‍ത്തതിനൊടുവില്‍ രഹാനെ മടങ്ങി. 15 പന്തില്‍ ഒരു ഫോറടക്കം 16ലെത്തിയ രഹാനെയെ അശ്വിന്‍ ക്ളീന്‍ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ ദിഷാന്ത് യാഗ്നിക്കിനും (ഏഴ്) ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും (ആറ്) അധികം ആയുസ്സുണ്ടായില്ല. പിന്നീടെത്തിയ ബിന്നി ആക്രമണത്തില്‍ മികവു കാട്ടിയതോടെ രാജസ്ഥാന്‍ സ്കോറിംഗിന് ആക്കംകൂട്ടി. ജഡേജയുടെ മൂന്നാം ഓവറില്‍ വാട്സന്‍െറ രണ്ടു സിക്സറുകളടക്കം 18 റണ്‍സ് പിറന്നു.

ബ്രാവോ എറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്ത് ഡീപ് സ്ക്വയര്‍ ലെഗിലേക്ക് ഗതിമാറ്റിവിട്ട് ഡബിളെടുത്താണ് വാട്സന്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കിയത്. അടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഓപണര്‍ എക്സ്ട്രാ കവറില്‍ നാട്ടുകാരനായ മൈക് ഹസിക്ക് പിടികൊടുത്ത് മടങ്ങി. 22 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും ഉള്‍പ്പെടെ സ്റ്റുവാര്‍ട്ട് ബിന്നി 36 റണ്‍സുമായി പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :