‘സന്തോഷവും പ്രകാശവും എല്ലായിടത്തും പരക്കട്ടെ‘ ഇത് പറയുന്നത് മറ്റാരുമല്ല നാല്‍പ്പത്കാരന്‍ പയ്യന്‍ സച്ചിനാണ്. സച്ചിന്‍ ക്രിക്കറ്റ് ഇതിഹാസംഎന്നതിനപ്പുറം ഒരു ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ്. എന്നാല്‍ ഇത്തവണ വലിയ ഒരു പദ്ധതിയുമായാണ് സച്ചിനും ഷിനൈഡര്‍ ഇലക്‍ട്രിക് എന്ന കമ്പനിയുംകൂടി രംഗത്തെത്തിയിരിക്കുന്നത്.
സോളാര്‍ സംവിധാനത്തില്‍ ഇരുളടഞ്ഞ ഗ്രാമീണകുടിലുകളില്‍ പ്രകാശം പരത്തുകയാണ് ഈ എന്‍ജിഒയുടെ ലക്ഷ്യം. മാഹാരാഷ്ട്രയിലെ നാസിക്കില്‍ 1000 വീടുകളില്‍ പ്രകാശം പരത്തി പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
സന്തോഷം പരത്തുന്ന ഈ പദ്ധതിയുടെ ചെറിയ തുടക്കം ഗ്രാമീണരുടെ മുഖങ്ങളില്‍ സന്തോഷവും ഇരുളടഞ്ഞ അവരുടെ ജീവിതത്തില്‍ പ്രകാശവും പരത്തുമെന്നും രാജ്യമെങ്ങും വ്യാപിക്കുമെന്നും ലിറ്റില്‍ മാസ്റ്റര്‍ പറയുന്നു.