'ക്രിക്കറ്റിന്റെ ബൈബിള്‍' ലിസ്റ്റില്‍ ധവാന്‍

ലണ്ട്ന്‍| WEBDUNIA| Last Modified വ്യാഴം, 10 ഏപ്രില്‍ 2014 (09:16 IST)
PRO
PRO
മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ വിസ്ഡന്‍ പട്ടികയില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ സ്ഥാനം പിടിച്ചു. ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ധവാന് പട്ടികയില്‍ ഇടം നേടാന്‍ അവസരമൊരുക്കിയത്.

ഇംഗ്ലണ്ടില്‍ അരങ്ങേറിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ധവാന്‍ രണ്ട് സെഞ്ച്വറികള്‍ ഉള്‍പെടെ 90.75 ശരാശരിയില്‍ 363 റണ്‍സാണ് അടിച്ചെടുത്തത്. 2013ല്‍ 26 ഏകദിനങ്ങളില്‍ 50.52 ശരാശരിയില്‍ ധവാന്‍ 1162 റണ്‍സ് നേടിയിരുന്നു.

2013ലെ പട്ടികയിലുള്ളവര്‍ കഴിഞ്ഞ ആഷസ് പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ക്രിസ് റോജേഴ്‌സ്, ഫാസ്റ്റ്ബൗളര്‍ റയന്‍ ഹാരിസ്, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്, ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ചാര്‍ലോട്ടി എഡ്വേഡ്‌സ് എന്നിവരാണ് 'ക്രിക്കറ്റിന്റെ ബൈബിള്‍' എന്നറിയപ്പെടുന്ന വിസ്ഡന്റെ പട്ടികയില്‍ ഇടംനേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :