ഐസിസി റാങ്കിംഗില്‍ ധവാന് ഒന്‍പതാം സ്ഥാനം

ലണ്ടന്‍ | WEBDUNIA|
PTI
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ ശിഖര്‍ ധവാന്‍ ആദ്യമായി ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തു പേരില്‍ ഇടം നേടി.

രണ്ട് സ്ഥാനങ്ങള്‍ മുകളില്‍ കയറിയ ധവാന്‍ ഇപ്പോള്‍ 736 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ ആര്‍ . അശ്വിന്‍ മൂന്ന് സ്ഥാനങ്ങള്‍ മുകളില്‍ കയറി പതിനാലാമതായി. മീഡിയം പേസര്‍ മുഹമ്മദ് ഷമി പതിനാല് സ്ഥാനങ്ങള്‍ മുകളില്‍ കയറി ആദ്യ അമ്പതുപേരില്‍ ഇടം നേടി.

ബൗളര്‍മാരില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്ത് തുടരുന്ന രവീന്ദ്ര ജഡേജയാണ്. ആദ്യ പത്തു പേരില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ബൗളറും 724 പോയിന്റുള്ള ജഡേജ തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :