ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി
പൂനെ|
WEBDUNIA|
PRO
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 72 റണ്‍സിന്റെ ദയനീയ തോല്‍വി. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 72 റണ്‍സിന്റെ ദയനീയ തോല്‍വിയാണുണ്ടായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.4 ഓവറില്‍ 232ന് ഓള്‍ഔട്ടായി. ഉപനായകന്‍ വിരാട് കോഹ്ലി(61), ഓപ്പണര്‍ രോഹിത് ശര്‍മ്മ(42), സുരേഷ് റെയ്ന(39) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
6 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത യുവരാജ് ബൗളിങ്ങില്‍ തിളങ്ങി. അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തി.ധോണി(19), യുവരാജ്(7), ധവാന്(7) എന്നിവര്‍ ചെറുത്ത് നില്‍പ്പില്ലാതെ പുറത്തായി.
നായകന് ബെയ് ലിയാണ്(85) ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ട്വന്റി-ട്വന്റി മല്‍സരത്തില്‍ മികച്ച പ്രകടനം ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ആദ്യ ഏകദിദത്തിലും ആവര്‍ത്തിച്ചു. ഫിഞ്ചും(72) സഹഓപ്പണര്‍ ഫില്‍ ഹ്യൂഗ്സും(47) ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്.