ബിസിസിഐ പ്രവര്‍ത്തകസമിതി യോഗം റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഭാരവാഹികള്‍ക്കിടയിലെ ഭിന്നത മൂലം പ്രവര്‍ത്തകസമിതി യോഗം റദ്ദാക്കി. എന്‍ ശ്രീനിവാസന്‍ അധ്യഷനാകണമെന്ന നിര്‍ബന്ധത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കേണ്ടി വന്നത്. ശ്രീനിവാസന്‍ അധ്യഷനായാല്‍ കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും അതിനാല്‍ ശ്രീനിവാസന്‍ വിട്ട് നില്‍ക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം മുംബൈ ഹൈക്കോടതി ബിസിസിഐ അന്വേഷണക്കമ്മീഷന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പുതിയ കമ്മീഷന്‍ രൂപീകരിക്കണമെന്നും ബിസിസിഐയോട് കോടതി നിര്‍ദേശിച്ചു. കോടതിയുടെ കണ്ടെത്തലും നിര്‍ദേശങ്ങളും ശ്രീനിവാസന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ജഡ്ജിമാരായ ടി ജയറാം ചൗദ, ആര്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഐപിഎല്‍ ഒത്തുകളിയില്‍ ഗുരുനാഥ് മെയ്യപ്പന്റെയും, രാജ് കുന്ദ്രയുടെയും നിരപരാധികളാണെന്നായിരുന്നു പറഞ്ഞിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :