ഇന്ത്യാ-പാക് പരമ്പരയ്ക്ക് പച്ചക്കൊടി!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഡിസംബര്‍, ജനുവരി മാസങ്ങളിലായാണ് പരമ്പര നടക്കുക.

പരമ്പരയ്ക്കുള്ള പാക് ടീം ഡിസംബര്‍ 22-ന് ഇന്ത്യയിലെത്തും എന്നാണ് അറിയുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പര നടക്കാന്‍ പോകുന്നത്.

രണ്ട് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ആണ് ഉണ്ടാവുക. അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങള്‍. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ഏകദിന മത്സരങ്ങളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :