മഴയും ബാറ്റിംഗും ഇന്ത്യയെ തോല്‍പ്പിച്ചു: ധോണി

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനവും മഴയുമാണ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടാന്‍ കാരണമായതെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു. മത്സരത്തിനുശേഷം അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കവെയാണ് ധോണി പരാജയകാരണം വിശദമാക്കിയത്.

നല്ലൊരു പ്രകടനത്തിലൂടെ ബാറ്റിംഗ് തുടങ്ങനാണ് തങ്ങള്‍ വിചാരിച്ചിരുന്നത് എന്നാല്‍ അപ്രതീക്ഷിതമായി വിക്കറ്റുകള്‍ പോയത് റണ്‍റേറ്റിനെ കാര്യമായി ബാധിച്ചുവെന്ന് ധോണി പറഞ്ഞു. അവസാന ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയാതിരുന്നതും പരാജയകാരണമായി. വന്നത് ടീമിന് കനത്ത തിരിച്ചടിയായിയെന്ന് ധോണി പറഞ്ഞു. നനഞ്ഞ ബോള്‍ ഇന്ത്യന്‍ സ്പിന്നേഴ്സിനെ കാര്യമായി ബാധിച്ചുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഓസീസിന് വിജയം സമ്മാനിച്ച ഷെയ്‌ന്‍ വാട്‌സണിനെയും ഡേവിഡ് വാര്‍ണറിനെയും ധോണി പ്രശംസിച്ചു. നാളെ പാകിസ്ഥാനുമായും ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :