കൊളംബോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായി മടങ്ങിയെത്തിയ യുവരാജിനെ തിടുക്കത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മുതിര്‍ന്നതാരങ്ങള്‍ രംഗത്തെത്തി. യുവരാജ് പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ല എന്ന ആരോപണത്തോടുകൂടി മുന്‍ താരങ്ങളായ രവി ശാസ്ത്രിയും സജ്ഞയ് മഞ്ചരേക്കറുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരെ യുവിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് രവിശാസ്ത്രി പറഞ്ഞു. പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ യുവരാജിനെ ഒഴിവാക്കണമെന്ന് മഞ്ചരേക്കര്‍ അഭിപ്രായപ്പെട്ടു. വികാരപരമായി കാണാതെ മികച്ച കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇരുവരും പറയുന്നത്.
ഓസ്ട്രേലിയക്കെതിരെ സേവാഗിനെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്നും ഇരുവരും അഭിപ്രായപ്പെട്ടു.