ഇന്ത്യയുടെ ക്രിക്കറ്റ് ഹീറോ ഐസിസി അവാര്‍ഡുകള്‍ക്ക് തൊട്ടരികില്‍!
ദുബയ്|
WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ഐസിസിയുടെ രണ്ട് സുപ്രധാന അവാര്‍ഡ് ലിസ്‌റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തു. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, വണ്‍ഡെ ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ എന്നീ അവാര്‍ഡുകള്‍ക്കാണ് നാമനിര്‍ദ്ദേശം ചെയ്‌തത്.
സയിദ് അജ്‌മല്‍, ഹഷിം അംലാ, അലസ്‌റ്റയര്‍ കുക്ക്, മൈക്കള്‍ ക്ലാര്‍ക്ക്, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രമുഖരോടൊപ്പമാണ് കോഹ്‌ലി പട്ടികയില്‍ സ്ഥാനം പിടിച്ചത്. 2011 ഓഗസ്‌റ്റ് മുതല്‍ 2012 ഓഗസ്‌റ്റ് വരെയുള്ള കളിക്കാരുടെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
23 വയസുകാരനായ കോഹ്‌ലി 31 ഏകദിനത്തില്‍ നിന്നായി 1733 റണ്‍സും ടെസ്‌റ്റില്‍ അഞ്ച് ഇന്നിംഗ്‌സില്‍ നിന്നുമായി 415 റണ്‍സും നേടിയിട്ടുണ്ട്. കരിയറിലെ മികച്ച പ്രകടനമാണ് കോഹ്‌ലി അവാര്‍ഡ് ലിസ്‌റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സഹായകമായത്.