ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിന മല്‍സരത്തിന് സമനില. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 314 എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്‍പതി 314 റണ്‍സ് എടുത്ത് സമനില നേടുകയായിരുന്നു.
ജയിക്കാന്‍ അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 17 റണ്‍സ് നേടി മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 45 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ന്യൂസിലാന്‍ഡ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്.