ഇന്ത്യ- ഓസീസ് ഏകദിനപരമ്പര: നാലാം മത്സരം മഴ മുടക്കി
റാഞ്ചി|
WEBDUNIA|
Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2013 (09:14 IST)
PTI
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ഇതോടെ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് നിലനിര്‍ത്താനുമായിഒ. ഏഴു കളികളുടെ പരമ്പരയില്‍ 6-1ന് ജയിച്ചാല്‍ ഓസീസിന് ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവുമായിരുന്നു.
ഓസീസ് 2-1ന് മുന്നിട്ടുനില്ക്കയാണെങ്കിലും ശേഷിക്കുന്നമൂന്നു കളി ജയിച്ചാലും അവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താനാവില്ല.ഇന്ത്യ രണ്ടാം ബാറ്റിംഗിന് ഇറങ്ങി നാല് ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു വില്ലനായി മഴ വന്നത്.
കളി നിര്‍ത്തുമ്പോള്‍ 4.1 ഓവറില്‍ ഇന്ത്യ 27 റണ്‍സ് നേടി. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയുമായിരുന്നു ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടിയിരുന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി ജോര്‍ജ് ബെയ്‌ലി മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. 94 പന്തില്‍ 98 റണ്‍സ് എടുത്ത ബെയ്‌ലി വിനയ് കുമാറിന്റെ പന്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങി.
ബെയ്‌ലിയെ കൂടാതെ ഗ്ലെ മാക്‌സ്‌വെല്ലും സെഞ്ച്വറിയോട് അടുത്തെങ്കിലും 100 തികയ്ക്കാന്‍ ആയില്ല. മാക്‌സ്‌വെല്‍ 92ല്‍ നില്‍ക്കുമ്പോള്‍ വിനയ് കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുകയായിരുന്നു. 77 പന്തില്‍ നിന്നാണ് മാക്‌സ്‌വെല്‍ 92 റണ്‍സ് നേടിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങുന്ന ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങ്ങിലെ പരാജയമാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും വിധി നിര്‍ണയിച്ചത്.