ആരോപണവിധേയരെ ഉള്‍പ്പെടുത്തിയിട്ടില്ല, കേസ് കൊടുക്കും!

കറാച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡില്‍ ആരോപണവിധേയരായ കളിക്കാരെ ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ പി സി ബി അംഗവും മുന്‍ നായകനുമായ ജാവേദ്‌ മിയാന്‍ദാദ്‌ നിഷേധിച്ചു. ആരോപണം ഉന്നയിച്ച സര്‍ഫറാസ്‌ നവാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മിയാന്‍‌ദാദ് അറിയിച്ചു.

അക്രം റാസയെ അംപയര്‍ പാനലിലേക്കും അതാ ഉര്‍ റഹ്‌മാനെ ഫാറ്റാ ഏരിയയുടെ കോച്ചായും പി സി ബി നിയമിച്ചതിനെതിരെയാണ് സര്‍ഫറാസ്‌ നവാസ് രംഗത്തെത്തിയത്. നവാസിനെതിരെ അതാ ഉര്‍ റഹ്‌മാനും നിയമ നടപടിക്കൊരുങ്ങുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :