പാകിസ്ഥാനില്‍ മാനം കാക്കലിന്റെ പേരില്‍ സ്ത്രീയെ വെടിവച്ചുകൊന്നു. സിന്ധ് പ്രവിശ്യയിലെ ഗോത്ര വര്‍ഗത്തില്‍പെട്ട സ്ത്രീയാണ് വെടിയേറ്റ് മരിച്ചത്. തങ്ങളുടെ ഗോത്രത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച് ഗോത്ര തലവന്‍മാര്‍ സ്ത്രീയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.
ഗോത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ട് സ്ത്രീകളെ കൊലപ്പെടുത്താനാണ് ഉത്തവിട്ടത്. ഇതില്‍ ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. രണ്ടാമത്തെ സ്ത്രീയെക്കുറിച്ച് വിവരമൊന്നുമില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സര്‍ക്കാര്‍ സ്ഥലത്തെ രണ്ടു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.