യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ച നബീലയെന്ന ഇരുപതുകാരി അറസ്റ്റില്‍. ഫൈസലാബാദ് നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
തന്നെ അവഗണിക്കുന്നുവെന്ന തോന്നലാണ് കാമുകനായ ഇരുപത്തൊന്നുകാരന്‍ മൊഹ്‌സിന്റെ മേല്‍ ആസിഡ് വര്‍ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ നബീല പൊലീസിനോട് പറഞ്ഞു.
മൊഹ്‌സിന്‍ ഒരു ബസ്‌റ്റോപ്പിന് സമീപം നില്‍ക്കുമ്പോള്‍ നബീല ആസിഡ് ഇയാള്‍ക്ക് മേല്‍ വീശി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. താന്‍ കാമുകിയെ അവഗണിച്ചു തുടങ്ങിയിരുന്നതായി മൊഹ്‌സിന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
English Summary: Hell hath no fury like a woman scorned - a young woman in Pakistan’s Punjab province threw acid at a former suitor after he began ignoring her, a media report said Monday. The 20-year-old woman has been arrested, police said.