ആറാം സീസണ്‍ ട്വെന്റി 20 മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് വിജയം.
ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയിരുന്നു. മറുപടിയ്‌ക്കിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി വിജയം കണ്ടു.
ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ് ധോണിയുടെ (67 നോട്ടൗട്ട്) പ്രകടനമാണ് ചെന്നൈയെ വിജയതീരത്തെത്തിച്ചത്. മൈക്ക് ഹസിയും(45)മികച്ച പ്രകടനം കാഴ്ച വച്ചു.
സണ്‍ റൈസേഴ്സിനായി അമിത് മിശ്ര മൂന്ന് വിക്കറ്റ് നേടി. പരുക്ക് വകവയ്ക്കാതെയുള്ള ശിഖര്‍ ധവാന്റെ(63 നോട്ടൗട്ട്) ബാറ്റിംഗാണ് സണ്‍റൈസേഴ്സ് ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്. ആശിഷ് റെഡ്ഡിയും(36 നോട്ടൗട്ട്) തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു.
മോഹിത് ശര്‍മ്മ, ഡ്വെയ്‌ല്‍ ബ്രാവോ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ധോണിയാണ് പ്ളെയര്‍ ഒഫ് ദി മാച്ച്.