ജമ്മു കാശ്മീര്‍ മികച്ച നിലയിലേക്ക്

ജമ്മു| WEBDUNIA| Last Modified വെള്ളി, 29 നവം‌ബര്‍ 2013 (10:01 IST)
PRO
കേരളവുമായുള്ള രഞ്ജിട്രോഫി ക്രിക്കറ്റ് സി ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യദിനം ആതിഥേയരായ ജമ്മുകശ്മീര്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തു.

ഓപ്പണര്‍ ഇഷാന്‍ ദേവ് സിങ്(98), മന്‍സൂര്‍ ദര്‍(53 നോട്ടൗട്ട്), ഹര്‍ദീപ് സിങ്(51 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് കാശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ആദ്യം ബാറ്റേന്താന്‍ അവസരംകിട്ടിയത് കശ്മീര്‍ താരങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തി.

ബന്ദീപ് സിങ്(49), ഇന്ത്യന്‍താരം പര്‍വേസ് റസൂല്‍ (40) എന്നിവരും ആതിഥേയര്‍ക്കുവേണ്ടി നന്നായി ബാറ്റുചെയ്തു. കേരളത്തിനുവേണ്ടി പി. പരമേശ്വരന്‍, സന്ദീപ് വാര്യര്‍, ഷാഹിദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :