നായകന്‍ മൈക്കേല്‍ ക്ളാര്‍ക്കിന്റെ സെഞ്ച്വറിയുടെ(105) ബലത്തില്‍ ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് എടുത്തു.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ 73/3 എന്ന നിലയിലാണ്. കാന്‍ബെറി (4), ട്രോട്ട് (0), ഫോക്നര്‍ (3) എന്നിവരാണ് പുറത്തായത്. പരമ്പരയിലെ ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു.