വീരേന്ദ്രര്‍ സെവാഗ് മധ്യനിരയില്‍ കളിക്കാന്‍ തയാറാണെന്ന് ടീം സെലക്ടര്‍മാരെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഫോം നഷ്ടപ്പെട്ട് ടീമില്‍ നിന്ന് പുറത്തായ സെവാഗ് തിരിച്ചെത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നു എന്നാണ് സൂചന.
നേരത്തെ സേവാഗിനെ വിന്‍ഡീസിനെതിരായ ഇന്ത്യ എ ടീമിന്റെ ഓപ്പണറാക്കാന്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ സേവാഗിന് പതിനൊന്നംഗ ടീമില്‍ ഇടം നേടാനായില്ല.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായ സെവാഗ് താന്‍ മധ്യനിരയിലേക്കിറങ്ങാന്‍ തയാറാണെന്നാണ് അറിയിച്ചെന്നാണ് വിവരം.മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍ സേവാഗ് തയ്യാറാകണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഉപദേശിച്ചിരുന്നു.