അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: ബിഎസ്എഫ് തിരിച്ചടിച്ചു
ജമ്മു|
WEBDUNIA|
PTI
അതിര്‍ത്തിയില്‍ 16 ഇടങ്ങളിലായി വീണ്ടും വെടിവെപ്പ്. ആര്‍നിയ, രാംഗഢ് മേഖലകളിലാണ് ഇന്നലെ രാത്രി വെടിവെപ്പ് ഉണ്ടായത്.
രാംഗഡ് ആര്‍നിയ മേഖലകളില്‍ മണിക്കൂറുകള്‍ നീണ്ട ശക്തമായ വെടിവെപ്പാണ് ഇന്നലെ രാത്രിയുണ്ടായത്. പാക് ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബിഎസ്എഫ് സേനയും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം ജനവാസ പ്രദേശമായ കനാചെക് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ ജമ്മു കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങള്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ആഴ്ച സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആറിന് അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു ശേഷം അതിര്‍ത്തിയിലെ പാക് ആക്രമണങ്ങള്‍ രൂക്ഷമാകുകയായിരുന്നു.
അതിര്‍ത്തിയിലെ പാക് ആക്രമണങ്ങളിലെ ഇന്നലെ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മന്‍മോഹന്‍ സിംഗും തമ്മില്‍ ധാരണയായിരുന്നു.