ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ, 44.5 ഓവറില്‍ 230 റണ്‍സ് അടിച്ച് വിജയം കൈപ്പിടിയിലൊതുക്കി. കോഹ്ലി 108 പന്തില്‍ 115 റന്‍സും പുതുമുഖ താരം അമ്പായി റായിഡു പുറത്താകാതെ 63 റണ്‍സും നേടി. സിംബാബ്വെ ബൗളിംഗ് നിരയില്‍ ഉത്സേയ രണ്ടു വിക്കറ്റും, ചികുംബുര, ജാര്‍വിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
82 റണ്‍സെടുത്ത സികന്തര് റാസയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോര്‍ നേടിയത്. 43 റണ്‍സുമായി ചിഗുംബുര പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. വിനയ് കുമാര്‍,മുഹമ്മദ് ഷാമി,റൈന,ഉനാത് കാന്ത് എന്നിവര്‍ ഒരു വിക്കറ്റ് വീതം നേടി.