ദുബായ്|
WEBDUNIA|
Last Modified ബുധന്‍, 16 ഫെബ്രുവരി 2011 (16:18 IST)
PRO
PRO
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ( ഐസിസി) വിലക്ക്. ലോകകപ്പ് മത്സരം നടക്കുന്നതിനിടയില്‍ കളിക്കാരോ ഉദ്യോഗസ്ഥരോ ട്വിറ്റര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഐസിസി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അനിധികൃധ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു മുന്‍കരുതലെന്ന നിലയിലാണ് ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഐസിസി അധികൃതര്‍ അറിയിച്ചു.
ആരുടെയും സന്തോഷം കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ട്വിറ്റര്‍ വഴി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്- ഐസിസി അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പ് മത്സരമില്ലാത്തപ്പോള്‍ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ട്വീറ്റ് ചെയ്യുന്നതിന് വിലക്കില്ല.