ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ അഞ്ചു വിക്കറ്റ് ജയം അവസാന ഓവര്‍ വരെ അവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ രണ്ടു പന്തുകള്‍ അവശേഷിക്കേയാണ് ഇന്ത്യ വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന്‌ മുന്നിലെത്തി. സ്കോര്‍: 50 ഓവറില്‍ 286/5, ഇന്ത്യ 48.4 ഓവറില്‍ 288/5.

ഗൌതം ഗംഭീര്‍ അടിച്ചെടുത്ത സെഞ്ചുറിയും(102) അഞ്ചാം വിക്കറ്റില്‍ സുരേഷ്‌ റെയ്നയും (45പന്തില്‍ 65 നോട്ടൗട്ട്‌), ഇര്‍ഫാന്‍ പത്താനും(31 പന്തില്‍ 35 നോട്ടൗട്ട്‌) നടത്തിയ പോരാട്ടവുമാണ്‌ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത് ‌.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 286 റണ്‍സെടുത്തു. 20 റണ്‍സെടുക്കുന്നതിനിടെ ഉപുല്‍ തരംഗ(8), തികരത്നെ ദില്‍ഷന്‍(4), ദിനേഷ്‌ ചന്ദിമാല്‍(0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ലങ്കയെ കുമാര്‍ സംഗക്കാര(73), ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ(65) എന്നിവരുടെ ഇന്നിംഗ്സുകളാണ്‌ കരകയറ്റിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :