ടീമില്‍ എല്ലാവരും തുല്യരാണ്: ഗംഭീര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സീനിയേഴ്സെന്നും ജൂനിയേഴ്സെന്നുമുള്ള വേര്‍തിരിവിലെന്നും എല്ലാവരും തുല്യരാണെന്നും ഗൌതം ഗംഭീര്‍. എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

“ഇന്ത്യന്‍ ടീമില്‍ ജൂനിയേഴ്സും സീനിയേഴ്സും ഇല്ല. എല്ലാവരും തുല്യരാണ്. നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണെങ്കില്‍ നിങ്ങള്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ” - ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘അതെല്ലാം സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്’ എന്ന മറുപടിയാണ് ഗൌതം നല്‍കിയത്. കഴിഞ്ഞ ഒരു അഭിമുഖത്തില്‍ ‘നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്’ എന്ന് ഗൌതം ഗംഭീര്‍ പറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

അടുത്ത ക്യാപ്ടനാകാന്‍ ആരാണ് ഏറ്റവും യോഗ്യന്‍ എന്ന ചോദ്യത്തിന് ‘നോ കമന്‍റ്സ്’ എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ പ്രത്യേക ആവേശം ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനും പക്വമായ മറുപടി - “എന്നെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ പോലെ തന്നെയാണ് പാകിസ്ഥാനും. ഏത് രാജ്യത്തിനെതിരെ കളിക്കുന്നു എന്നതല്ല, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്നതാണ് എന്നെ ആവേശം കൊള്ളിക്കുന്നതും പ്രചോദിപ്പിക്കുന്നതും” - ഗംഭീര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :