ഐപിഎല്‍ വാതുവയ്പ്: ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐപിഎല്‍ വാതുവയ്പില്‍ മലയാളി താരം ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം സമര്‍പ്പിക്കും. ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

വാതുവയ്പ് കേസില്‍ ആദ്യം ശ്രീശാന്തിനെ പ്രതിപട്ടികയില്‍ ഇരുപത്തിയൊ‌മ്പതാമനായിട്ടായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. മക്കോക്ക കൂടാതെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങളും ശ്രീശാന്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണം, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും

അധോലോക നായകനായ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വാതുവയ്പുക്കാരന്‍ അശ്വനി അഗര്‍വാളാണ് ഒന്നാംപ്രതി. ജിജു ജനാര്‍ദ്ധനന്‍, ഛോട്ടാ ഷക്കീല്‍ രാജ്‌സഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :