‘ടീം ഇന്ത്യ’ കിതയ്‌ക്കുന്നു

team india
FILEFILE
ഏകദിന ലോക ചാമ്പ്യന്‍‌മാ‍രും ട്വന്‍റി ലോക ചാമ്പ്യന്‍‌മാരും ഏറ്റുമുട്ടുന്ന ആദ്യ പരമ്പര എന്ന നിലയിലാണ് ഇന്ത്യാ ഓസ്ട്രേലിയ ഏകദിനങ്ങള്‍ ശ്രദ്ധേയമായത്. കളിക്കുമുമ്പേ ചൂടേറിയ വാചകമടിയിലൂടെ ഇരു ടീമും റസ്‌ലിംഗ് താരങ്ങളെ പോലും കടത്തി വെട്ടുന്ന അഭിനയമാണ് കാഴ്ച വച്ചത്. തൊട്ടു പിന്നാലെ മത്സരത്തിനായി എത്തിയപ്പോഴാണ് വാചമടിയില്‍ എന്ന പോലെ കളിയിലും ഓസീസ് മുന്നിലാണെന്ന് ഇന്ത്യാക്കാര്‍ തിരിച്ചറിഞ്ഞത്.

ട്വന്‍റി കിരീടത്തിന്‍റെ പകിട്ടില്‍ ‘ടീം ഇന്ത്യ’ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു ജന്‍മമെടുത്തെന്നും ഏതു ടീമിനെയും തച്ചുടയ്‌ക്കാന്‍ തക്കവിധത്തില്‍ അതിശയന്‍‌മാരായെന്നും ഒരു ശരാശരി ക്രിക്കറ്റ് ആരാധകന്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ഓസ്‌ട്രേലിയയുമായുള്ള കളി തുടങ്ങിയതോടെ ഈ വിചാരം പാടെ തെറ്റാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. വിജയം തെരഞ്ഞ് ഇന്ത്യാക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നതു കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടില്ലെന്നു പറഞ്ഞ് പാഴായിപ്പോയ സമയത്തെ ഓര്‍ത്ത് ഓരോ ക്രിക്കറ്റ് പ്രേമിയും തലയില്‍ കൈ വച്ചു പോകും.

ട്വന്‍റി കിരീടത്തിനു പിന്നാലെ ആദ്യ ഏകദിനത്തിനായി ഇറങ്ങിയ ഇന്ത്യ കൊച്ചിയിലെയും ഹൈദരാബാദിലെയും രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. ഭാഗ്യം, ആദ്യ മത്സരം മഴ കൊണ്ടു പോയതിനാല്‍ സമ്പൂര്‍ണ്ണ പരാജയത്തില്‍ നിന്നും ഇന്ത്യ ഒഴിവാകും. നന്നായി തല്ലു വാങ്ങിയെങ്കിലും എതിരാളികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലൂടെയും ഫീല്‍ഡില്‍ അപമര്യാദയായി പെരുമാറിയതിലൂടെയും പരാജയം പുകമറയില്‍ ഒളിപ്പിച്ച ഇന്ത്യ ഓസീസിനേക്കാള്‍ വലിയ ശ്രദ്ധ നേടി.

WEBDUNIA|
എല്ലാ കാര്യങ്ങളിലും മികച്ച ടീമാണ് ഓസീസ് എന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ട് തന്നെ ഓസീസിനെ പോലെ ഒരു ടീമിനെ നേരിടുമ്പോള്‍ നന്നായി ചിന്തിച്ചു തന്നെ തന്ത്രം മെനയാത്തതാണ് ഇന്ത്യയുടെ കുഴപ്പം. പാകിസ്ഥാനെ പോലെയോ വെസ്റ്റിന്‍ഡീസിനെ പോലെയോ ഒരു മികച്ച ബൌളിംഗ് ടീമൊന്നുമല്ല ഇന്ത്യ. മുന്‍ നിരക്കാരായ ബാറ്റ്‌സ്‌മാന്‍‌മാര്‍ തലങ്ങും വിലങ്ങും തല്ലി ഒരു മികച്ച സ്കോര്‍ കണ്ടെത്തും. അതിനു ശേഷം എതിരാളികളെ നന്നായി പ്രതിരോധിക്കും. ഏകദിനത്തില്‍ ഇന്ത്യയുടെ രീതി ഇതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :