ലോകത്തുടനീളം അശ്ലീലതയും വര്‍ണ്ണ വിവേചനവും തഴയ്‌ക്കാന്‍ ഇന്‍റര്‍നെറ്റ് കാരണമാകുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്‍റര്‍നെറ്റിലൂടെയുള്ള പോര്‍ണോഗ്രാഫിയും വംശീയതയും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ രംഗത്ത് പഠനം നടത്തുന്ന വിദഗ്‌ദരുടെ റിപ്പോര്‍ട്ടുകളിലാണ്.
ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നെറ്റ് ഹോട്ട് ലൈന്‍സ് (ഇന്‍ ഹോപ്പ്) 28 മാസം നടത്തിയ പഠനങ്ങളില്‍ നെറ്റിലൂടെ ലോക സമൂഹം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് വംശീയതയും രണ്ടാമത്തേത് പോര്‍ണൊഗ്രാഫിയുമാണെന്നു ചൂണ്ടിക്കാട്ടുന്നു.
ഓരോ മാസത്തിലും എടുക്കുന്ന കണക്കനുസരിച്ച് 2006 ഡിസംബര്‍ വരെ വംശീയതയും വര്‍ണ്ണവിവേചനവും 33 ശതമാനം ഉയര്‍ന്നതായി ചൂണ്ടിക്കാട്ടുന്നു. പ്രായ പൂര്‍ത്തിയായവരുടെ പോര്‍ണോഗ്രാഫി 24 ശതമാനമായപ്പോള്‍ കുട്ടികള്‍ക്കിടയിലെ പോര്‍ണോഗ്രാഫി 15 ശതമാനവും ഉയര്‍ന്നു.
കുട്ടികള്‍ പൊര്‍ണോഗ്രാഫിയില്‍ ഏര്‍പ്പെടുന്നതിന്‍റെ 9,600 കേസുകളാണ് ഓരോ മാസവും ഇന്‍ഹോപ് കണ്ടെത്തിയത്. മറ്റൊന്ന് അനൌദ്യോഗികവും കമ്പ്യൂട്ടറിനു കേടു വരുത്തുന്നതുമായ കണ്ടെന്‍റുകള്‍ നെറ്റിലെത്തുന്നതാണ്. യൂറോപ്പ്, ഏഷ്യാ , ഓസ്ട്രേലിയ, വടക്കേഅമേരിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ 25 രാജ്യങ്ങളില്‍ നിന്നാണ് കണ്ടന്‍റുകള്‍ എത്തുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
28 മാസത്തിനകത്ത് 900,000 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഇന്‍ഹോപ്പ് പറയുന്നു. അനൌദ്യോഗികവും നിയമപരമല്ലാത്തതുമായ കണ്ടന്‍റുകള്‍ ഒരു മാസം 20,000 വീതമാണ് വരുന്നത്. ഇതില്‍ പകുതി കുട്ടികളുടെ പോര്‍ണോഗ്രാഫിയാണ്. 28 ശതമാനവും പോര്‍ണോ ഗ്രാഫിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.