പാസഞ്ചര്‍ ക്രിക്കറ്റ് വഴിമാറുന്നു

australia
FILEFILE
ഏകദിന ക്രിക്കറ്റ് പാസഞ്ചര്‍ ട്രയിനായിരുന്നെങ്കില്‍ ഇതാ ക്രിക്കറ്റിനൊരു എക്‍സ്പ്രസ്സ് രൂപം ട്വെന്‍റി20 ക്രിക്കറ്റ്. 20 ഓവര്‍ മാത്രമുള്ള ക്രിക്കറ്റ്. ഓരോ നിമിഷത്തിനും കോടികള്‍ വിലമതിക്കുന്ന ആഗോളവല്‍ക്കരണ കാലഘട്ടത്തിന് ലഭിച്ചിരിക്കുന്ന പുതിയ‘ ക്രിക്കറ്റ് ശിശു‘വായിരിക്കും ഇനി നാളെയുടെ ക്രിക്കറ്റ് രൂപം.

ഒരു എകദിന മത്സരം കാണാന്‍ ഉച്ചയൂണ് പൊതിഞ്ഞു കൊണ്ടു പോകേണ്ടിയിരുന്നിടത്ത് വെറും നാലു മണിക്കൂറില്‍ കളി തീരുമാനമാകുന്നു എന്നതാണ് ട്വന്‍റി ക്രിക്കറ്റിന്‍റെ പ്രത്യേകത. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ലോകകപ്പിന് നല്ല വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഈ ക്രിക്കറ്റിന് ആരാധകരേറുകയാണ്

വെറും രണ്ട് മണിക്കൂര്‍ കൊണ്ട് അവസാനിക്കുന്ന ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തികനഷ്‌ടം കുറച്ചാണെന്നാണ് പറഞ്ഞായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ ക്രിക്കറ്റിനെ ക്രൂശിച്ചിരുന്നത്. എഴു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് ഫാക്‍ടറികളെയേയും വിദ്യാലയങ്ങളേയും ഓഫീസുകളേയും നിശ്ചലമാക്കുന്നതു കൊണ്ട് അതുണ്ടാക്കുന്ന നഷ്‌ടം ഏറെ വലുതാണെന്നും ദോഷൈകദൃക്കുകള്‍ പറയുമായിരുന്നു.

ദിവസങ്ങോളം നീണ്ടു നില്‍ക്കുന്ന വിരസമായ ടെസ്റ്റ് രൂപത്തിനെ ആറ്റി കുറുക്കിയാണ് ഏകദിന ക്രിക്കറ്റിന് രൂപം നല്‍കിയത്. പിന്നീട് കളിക്കാരുടെ വസ്‌ത്രങ്ങള്‍ കടും വര്‍ണ്ണത്തിലുള്ളവയാക്കി ഏകദിന മത്സരത്തിന് കെറിപാക്കര്‍ പുതു രൂപം നല്‍കി. പക്ഷെ, എന്നിട്ടും ക്രിക്കറ്റിനെ ശപിച്ചവര്‍ ഏറെയായിരുന്നു.

മൂന്നാം ലോക രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ക്രിക്കറ്റിനോട് പ്രകടിപ്പിക്കുന്ന മമത കണ്ട് കൊളേണിയല്‍ വിധേയത്വം ഇപ്പോഴും നമ്മള്‍ പിന്തുടരുന്നുവെന്ന് പറഞ്ഞവരാണ് കൂടുതല്‍.

WEBDUNIA|
പക്ഷെ, മത്സരം ടൈ ആയാല്‍ ബൌള്‍ ചെയ്ത് വിക്കറ്റ് തെറുപ്പിച്ച് വിജയിയെ നിശ്ചയിക്കുന്ന രീതി മാത്രം അല്‍പ്പം കല്ലു കടി ഉണ്ടാക്കുന്നതാണെന്ന് ആസ്വാദകര്‍ പറയുന്നു. യാഥാസ്ഥിക ക്രിക്കറ്റ് രൂപത്തെ പൊളിച്ച് വാര്‍ക്കുമ്പോള്‍ ലോര്‍ഡ്‌സിലെ ക്രിക്കറ്റ് പുരോഹിതന്മാര്‍ ചിലപ്പോള്‍ നെടു വീര്‍പ്പെടുന്നുണ്ടാകാം. പക്ഷെ, മാ‍റ്റം ഒഴിച്ച് എല്ലാം മാറ്റത്തിന് വിധേയമാണല്ലോ?.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :