തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോണിയെപ്പോലെ ആയിരുന്നെങ്കിലെന്ന് ഏതു ടീമും ആഗ്രഹിക്കും: സഞ്ജു സാംസണ്‍

ശ്രീനു എസ്| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:14 IST)
തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോണിയെപ്പോലെ ആയിരുന്നെങ്കിലെന്ന് ഏതു ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ചെന്നൈക്ക് എതിരായ മത്സരത്തിനു ശേഷം ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നിലവില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ആരോഗ്യപരമായ ഒരു മത്സരം നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇത്തരം മത്സരങ്ങള്‍ സ്വയം മെച്ചപ്പെടാന്‍ സഹായിക്കും. ഏത് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കണമെന്നത് ഇപ്പോള്‍ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പര്‍ ആരായാലും ഉത്തരവാദിത്വം കൂടുതലായിരിക്കും. രാജസ്ഥാനു വേണ്ടി കളിച്ചതിലൂടെ കൂടുതല്‍ ഫ്‌ളക്‌സിബിളാകാന്‍ തനിക്കായി എന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :